‘ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണം, ബാക്കിയെല്ലാം തന്റെ കയ്യില്‍’….സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെതിരെ മൊഴി നല്‍കി കോണ്‍ഗ്രസ് നേതാവ്….

കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളര്‍ പീഡനക്കേസില്‍ പ്രതി ചേര്‍ക്കണമെന്നു മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ സോളര്‍ കേസിലെ അതിജീവിതയോടു പറയുന്നതു നേരിട്ടു കേട്ടെന്നു കെപിസിസി അംഗം സി ആര്‍ നജീബിന്റെ മൊഴി. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുമ്പാകെയാണ് മൊഴി നല്‍കിയത്. ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടത് പ്രകാരം 2015 മേയില്‍ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗം എസ് ഇ സഞ്ജയ്ഖാനുമായി പത്തനാപുരം പാര്‍ട്ടി ഓഫീസില്‍ എത്തിയിരുന്നതായാണ് നജീബിന്റെ മൊഴിയിലുള്ളത്.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണച്ചുമതലയുള്ള സി ആര്‍ നജീബ് തനിക്ക് ഗണേഷ്‌കുമാറുമായി അടുപ്പം ഉണ്ടായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു മന്ത്രിസഭയില്‍ നിന്നു പുറത്തായ ഗണേഷിനെ തിരികെ മന്ത്രിയാക്കാത്തതിലെ വിരോധം ഉമ്മന്‍ ചാണ്ടിയോടു നിലനില്‍ക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗണേഷിന്റെ മുറിയില്‍ എത്തിയപ്പോള്‍ സോളാര്‍ കേസിലെ അതിജീവിത അവിടെയുണ്ടായിരുന്നു. തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയോടു സമ്മര്‍ദം ചെലുത്തണമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞതായും മൊഴിയില്‍ പറയുന്നുണ്ട്.

Related Articles

Back to top button