കെഎസ്ആർടിസി ബസിന്റെ മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണു….

ഇടുക്കി പീരുമേട് പെരുവന്താനത്തിന് സമീപം നാൽപ്പതാം മൈലിൽ കൂറ്റൻ പാറക്കല്ല് കെഎസ്ആർടിസി ബസിന്റെ മുകളിലേക്ക് വീണു. കൂറ്റൻ പാറ വീണതിനെത്തുടർന്ന് പിൻസീറ്റിൽ ഇരുന്ന യാത്രക്കാരന് നിസ്സാര പരിക്കേറ്റു.വെളുപ്പിന് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. വാഹനത്തിൽ അമ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. കുമളിയിൽ നിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന ബസിന്റെ വശത്താണ് പാറ വീണത്.



