മോഡലിങ്ങിന്റെ മറവിൽ യുവതികളെ പീഡിപ്പിച്ച കേസ്….സിനിമ സീരിയൽ താരങ്ങളുമായുള്ള ബന്ധം അന്വേഷിക്കും…

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ പീഡിപ്പിച്ച കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതികൾക്ക് സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. കേസിന്റെ അന്തർസംസ്ഥാന, അന്താരാഷ്ട്ര കണ്ണികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനാണ് നിലവിൽ അന്വേഷണസംഘം ശ്രമിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ മുംബൈയിൽ നിന്ന് പിടികൂടി കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി. സിന്ധുവാണ് യുവതികളെ ദുബായിലേക്ക് കൊണ്ടുപോകുന്നതിനുള്ള മുഴുവൻ പദ്ധതികളും ആസൂത്രണം ചെയ്തത്.



