മോഡലിംഗ് കെണി, പരാതി വ്യാജ ആരോപണമെന്ന വാദവുമായി പ്രതി അലീനയുടെ സുഹൃത്ത് ഔറന്ഗസീബ്…

മോഡലിങിന്റെ മറവിൽ യുവതിയെ വിദേശത്ത് എത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി വ്യാജമെന്ന വാദവുമായി പ്രതി അലീനയുടെ സുഹൃത്ത് ഔറന്ഗസീബ്. ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് ഔറന്ഗസീബിന്റെ പ്രതികരണം. പരാതിക്കാരി 3 മാസം അല്ല വിദേശത്തു ഉണ്ടായിരുന്നത് എന്നും പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമെന്നുമാണ് ഔറന്ഗസീബിന്റെ അവകാശവാദം. 25കാരിയുടെ പരാതിയിൽ രണ്ട് യുവതികൾ മരട് പൊലീസിന്റെ പിടിയിലാണ്.
പരാതിക്കാരെ ഔറന്ഗസീബിനെ ഉപയോഗിച്ച് അലീന ഭീഷണപ്പെടുത്തിയിരുന്നു. മാധ്യമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായാണ് ഔറന്ഗസീബിന്റെ പ്രതികരണം. പരിപാടിയിൽ നിരവധി ആക്ടർസ് പങ്കെടുത്തതാണ് അവരെയെന്താണ് ചോദ്യം ചെയ്യാത്തതെന്നും ഔറന്ഗസീബ് ചോദിക്കുന്നത്. ഇവരെക്കൊണ്ട് പരാതി കൊടുപ്പിച്ചത് ആരാണെന്നും അന്വേഷിക്കണം. ഒരാളെ ലക്ഷ്യമിട്ടുള്ളതാണ് വ്യാജ ആരോപണം. കെട്ടിച്ചമച്ച വലിയൊരു ആരോപണം മാത്രമാണ് ഇതെന്നും ഇന്നല്ലെങ്കിൽ നാളെ ഈ കേസ് പൊട്ടിത്തകർന്നു വീഴുമെന്നുമാണ് ഔറന്ഗസീബിന്റെ വാദം.



