മദ്യപാനത്തിനിടെ തർക്കവും കത്തിക്കുത്തും….യുവാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. എടത്തിരുത്തി അയ്യമ്പിള്ളി സ്വദേശി അനൂപിനെയാണ് (42) തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എടത്തിരുത്തി അയ്യമ്പിടി കനാല്‍ കാളിക്കുട്ടി സാംസ്കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടില്‍ അനീഷ് (43) ആണ് കൊല്ലപ്പെട്ടത്. തൃശൂര്‍ എക്സൈസ് അക്കാദമിയിലെ താല്‍ക്കാലിക പാചക തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. പ്രതിയായ അനൂപ് കോണ്‍ക്രീറ്റ് തൊഴിലാളിയാണ്.



