ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് വി.ഡി. സതീശൻ ക്ഷണിക്കും….നിലപാടിൽ മയം വരുത്തി ചെന്നിത്തല….

തിരുവനന്തപുരം: ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലുൾപ്പെടുത്താൻ കോൺഗ്രസിൽ സജീവ നീക്കം. ചെന്നിത്തലയെ മന്ത്രിസഭയിൽ ചേരാൻ വി.ഡി. സതീശൻ ക്ഷണിക്കും. ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രമേശ് ചെന്നിത്തല മന്ത്രിയാകണമെന്നാണ് ഗ്രൂപ്പിന്റെയും ആവശ്യം. ചെന്നിത്തല മന്ത്രിയാകണമെന്ന് ഹൈക്കമാൻഡ് വീണ്ടും ആവശ്യപ്പെടും. ചെന്നിത്തല വിഡിയെ പാർലമെൻ്ററി പാർട്ടി നേതാവായി അംഗീകരിച്ച് ചെന്നിത്തല കത്ത് നല്‍കിയിരുന്നു. അതേസമയം, വി.ഡി. സതീശൻ ക്യാബിനറ്റിൽ കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കും.
പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ അനുവദിക്കും. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായി. ആർക്കെക്കെയാണ് സ്ഥാനം ലഭിക്കുക എന്നതാണ് ഇനിയുടെ ആകാംക്ഷ. രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി.ഡി. സതീശൻ ക്ഷണിക്കും. ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺഗ്രിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി ലഭിക്കാത്ത സാഹചര്യത്തിൽ ക്യാബിനറ്റിൽ പിടിമുറുക്കാൻ കെ.സി പക്ഷം ശ്രമിക്കും. അഞ്ച് മന്ത്രിമാർ ലഭിക്കുമെന്ന ലീഗിന്റെ പ്രതീക്ഷയും നടപ്പാകും. രണ്ട് മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദവുമായി കേരള കോൺഗ്രസും രംഗത്തുണ്ട്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. കോണ്‍ഗ്രസിന് മുഖ്യമന്ത്രി അടക്കം 13 പദവികൾ എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ.



