വീണ്ടും ഇടപെട്ട് പാറ്റകൾ; മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ ഉറങ്ങിയ പ്രധാനധ്യാപകന്..

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്. ഹിങ്കോളിയിലെ ജില്ല പരിഷത്ത് പ്രൈമറി സ്കൂളിലെ പ്രധാനധ്യാപകൻ വിനോദ് കട്കെയെയാണ് വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തത്. ഇയാളുടെ സസ്പെൻഷൻ ഉത്തരവ് ജില്ലാ കലക്ടർ രാഹുൽ ഗുപ്ത സ്ഥിരീകരിച്ചു. പതിവായി മദ്യപിച്ച് ക്ലാസിലെത്താറുള്ള അധ്യാപകൻ വിദ്യാർഥികളോടും മറ്റ് അധ്യാപകരോടും മോശമായി പെരുമാറുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) അധ്യാപകനെതിരെ പ്രതിഷേധിക്കുകയും ചെയ്യുകയുണ്ടായി. പിന്നാലെയാണ് അധ്യാപകനെതിരിൽ വിദ്യാഭ്യാസവകുപ്പ് വടിയെടുത്തിരിക്കുന്നത്.

Related Articles

Back to top button