മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ….. അവര്‍ക്ക് നാണമില്ലെങ്കില്‍ പിന്നെ നമ്മളെന്ത് നാണിക്കാനാണ്?

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കങ്ങൾ ജനാധിപത്യത്തിന് അപമാനമാണെന്ന് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു പാർട്ടിക്ക് കഴിയാത്ത സാഹചര്യം സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതാക്കൾ പരസ്പരം ‘നീ പോടാ’, ‘ചെറ്റ’ തുടങ്ങിയ അമാന്യമായ വാക്കുകൾ ഉപയോഗിക്കുന്നത് രാഷ്ട്രീയ ജീർണ്ണതയുടെ ലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നത്. അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, മുഖ്യമന്ത്രി പ്രതിസന്ധി പരിഹരിക്കാനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് വൈകിട്ട് 5.30-ന് കൂടിക്കാഴ്ച നടത്തും. ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് വൈകിട്ട് 6.55-ന് തിരുവനന്തപുരത്തെത്തും. ഹൈക്കമാൻഡ് തീരുമാനം ഇവർ നേതാക്കളെ അറിയിക്കും. കെ. സുധാകരൻ, കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വർക്കിങ് പ്രസിഡന്റുമാരും നിലവിൽ ചർച്ചകൾക്കായി ഡൽഹിയിലുണ്ട്.

Related Articles

Back to top button