മെസി തട്ടിപ്പ്… മുൻ കായികമന്ത്രിക്ക് കുരുക്കായി പുതിയ രേഖകൾ

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് വിവാദത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന് കൂടുതൽ കുരുക്കായി പുതിയ തെളിവുകൾ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണത്തിലും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തട്ടിപ്പിന് ശ്രമം നടന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്റ്റേഡിയം നവീകരണത്തിനായി 10 കോടി രൂപ ആവശ്യപ്പെട്ട് മുൻ കായികമന്ത്രി ധനമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സ്റ്റേഡിയം നവീകരണത്തിനായി 10 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രി വി. അബ്ദുറഹിമാൻ ധനവകുപ്പിനെ സമീപിച്ചത്. കത്ത് പരിഗണിച്ച് ധനമന്ത്രി അനുമതി നൽകിയെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും കാരണം പണം കൈമാറിയില്ലെന്നാണ് വിവരം. അതേസമയം, സ്റ്റേഡിയം നവീകരണത്തിനായി സ്പോൺസർക്ക് കൈമാറിയ ശേഷമാണ് കായികവകുപ്പ് ധനവകുപ്പിനോട് പണം ആവശ്യപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. സ്പോൺസർ പൂർണമായും സൗജന്യമായി സ്റ്റേഡിയം നവീകരിക്കുമെന്നായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നത്. 2025 സെപ്റ്റംബർ 26നാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണത്തിനായി ആർബിസിക്ക് കൈമാറിയത്. ഇതിന് പിന്നാലെ ഒക്ടോബർ ആറിന് നവീകരണത്തിനായി 10 കോടി രൂപ ആവശ്യപ്പെട്ട് ധനവകുപ്പിന് കായികവകുപ്പ് കത്ത് നൽകി.

Related Articles

Back to top button