പാർട്ടി സിപിഎമ്മിന് കീഴ്പെട്ടു, ഇങ്ങനെ പോയാൽ സിപിഎമ്മില്‍ ലയിക്കുന്നതാണ് നല്ലത്…

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ CPI ജില്ലാ നേതൃ യോഗത്തിൽ കടുത്ത വിമർശനം.നേതൃത്വം തിരുത്തണം. “തിരുത്തൽ തുടങ്ങേണ്ടത് മുകൾ തട്ടിൽ നിന്നാണ്” സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ പിരിച്ചു വിടണമെന്ന് മുതിർന്ന അംഗം പറഞ്ഞു പാർട്ടി സിപിഎമ്മിന് കീഴ്പെട്ടു ഇങ്ങനെ പോയാൽ CPM ൽ ലയിക്കുന്നതാണ് നല്ലത് ചാത്തന്നൂരിൽ അടക്കം സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച പരാജയത്തിന് കാരണമായെന്നും വിമർശനം ഉയര്‍ന്നു.
ചാത്തന്നൂരും ചടയമംഗലത്തും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ മത്സരിച്ചത് ശരിയായില്ല കൊല്ലത്ത് നിന്ന് അടൂരിൽ സ്ഥാനാർത്ഥിയെ കെട്ടിയിറക്കി പരാജയം ഏറ്റുവാങ്ങി ഇന്നലെ ചേർന്ന ജില്ല എക്സിക്യൂട്ടീവിലും കൗൺസിലുമാണ് നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർന്നത്



