സ്‌കൂട്ടറിന്റെ മുൻവശത്ത് അനക്കം; നോക്കിയപ്പോൾ പാമ്പ്, ക്ലൈമാക്‌സിൽ ആശ്വാസം

പ്രസ് ക്ലബ് റോഡിലെ വ്യാപാരി നാസറിന്റെ സ്‌കൂട്ടറിൽ കയറി കൂടിയ പാമ്പ് പരിഭ്രാന്തി പരത്തി. ഒടുവിൽ പാമ്പിനെ തിരിച്ചറിഞ്ഞപ്പോൾ എല്ലാവരുടെയും ശ്വാസം നേരെ വീണു. ചേര കുഞ്ഞായിരുന്നു സ്‌കൂട്ടറിൽ കയറിയത്.സ്‌കൂട്ടറിന്റെ മുൻവശത്ത് എന്തോ അനക്കം കണ്ട് വ്യാപാരി നാസർ വിശദ പരിശോധന നടത്തിയപ്പോഴാണ് പാമ്പാണ് എന്ന് വ്യക്തമായത്. ഓടിക്കൂടിയ ചിലരിൽ അത് മൂർഖനാണെന്ന് പറഞ്ഞതോടെ ഭീതിയായി.

എന്നാൽ മുൻവശത്തെ ബോഡി ഇളക്കി പാമ്പിനെ പുറത്തെത്തിച്ചപ്പോൾ കണ്ടത് ഒരു ചേരക്കുഞ്ഞിനെയായിരുന്നു. ഇതോടെ ആശ്വാസത്തിലായ ജനം പാമ്പിനെ തൊട്ടടുത്ത കാട്ടിൽ തുറന്നുവിട്ടു.

Related Articles

Back to top button