“ജമാഅത്തെ ഇസ്ലാമി അമീറിൻ്റെ അടിമയായിരിക്കും മുഖ്യമന്ത്രി…. നല്ല അടിമയ്ക്കായുള്ള തിരച്ചിലിലാണ് കോൺഗ്രസ്”…. എസ്. സുരേഷ്

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് രംഗത്തെത്തി. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് മുസ്ലീം ലീഗാണെന്നും കോൺഗ്രസ് ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം നാഥനില്ലാ കളരിയായി മാറിയെന്നും കോൺഗ്രസിന്റെ നിലപാടുകൾ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുസ്ലീം ലീഗാണ്. ജമാഅത്തെ ഇസ്ലാമി അമീറിന്റെ അടിമയായിരിക്കും വരാനിരിക്കുന്ന മുഖ്യമന്ത്രിയെന്നും എസ്. സുരേഷ് പരിഹസിച്ചു. കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെയുള്ള ആഹ്ലാദപ്രകടനങ്ങൾ ഇസ്ലാമിക രാജ്യങ്ങളെപ്പോലും തോൽപ്പിക്കുന്ന രീതിയിലായിരുന്നു. മാരകായുധങ്ങളുമായി നടന്ന പ്രകടനങ്ങൾ വലിയ വിപത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കാസർകോടും മഞ്ചേശ്വരത്തും സിപിഐഎം വർഗീയവാദികൾക്കൊപ്പം ചേർന്നാണ് പ്രവർത്തിച്ചത്. കെ. സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡുകൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കത്തിച്ചത് താലിബാൻ മോഡലാണെന്നും അദ്ദേഹം ആരോപിച്ചു.

സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പാഠപുസ്തകങ്ങൾ തയ്യാറായിട്ടില്ല. ജലജന്യ രോഗങ്ങൾ തടയാനുള്ള മുൻകരുതലുകൾ എടുത്തിട്ടില്ലെന്നും ‘പിഎം ശ്രീ’ പദ്ധതി വഴി കേരളത്തിന് 400 കോടിയോളം രൂപ നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button