വന്ദേമാതരം ആലാപന വിവാദം….സോണിയ ഗാന്ധിക്കെതിരെ ദില്ലിയിലും പരാതി

വന്ദേമാതരം ആലാപന വിവാദത്തില്‍ സോണിയ ഗാന്ധിക്കെതിരെ ദില്ലിയിലും പരാതി. ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി. രാഹുൽ ഗാന്ധിക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു. രണ്ട് അഭിഭാഷകരാണ് പൊലീസിൽ പരാതി നൽകിയത്. നേരത്തെ, സോണിയ ഗാന്ധിക്കെതിരെ മംഗലുരുവിലെ ഉർവ പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിരുന്നു. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ.
വന്ദേമാതരത്തെ അപമാനിച്ചുവെന്ന് പരാതി. അതേസമയം, എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി വി ശ്രീനിവാസും, മുൻ അധ്യക്ഷൻ ലാൽജി ദേശായിയും കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയെന്നാണ് നേതൃത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന.


