കാനഡയിൽ മലയാളി യുവതിയുടെ മരണം… ചികിത്സാ പിഴവെന്ന് ആരോപണം… ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം

എറണാകുളം: കാനഡയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കൊച്ചി സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ചു കുടുംബം. കൊച്ചി സ്വദേശിനി നമിത (35) ആണ് മരിച്ചത്. കാനഡയിലെ പ്രിൻസ് ജോർജിലെ ആശുപത്രിയിൽ തോൾ എല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെത്തിയ നമിത ഉറക്കത്തിനിടെ മരണപ്പെടുകയായിരുന്നു. മെയ് 6-ന് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാ പിഴവുണ്ടായതായി ഭർത്താവ് ജിതിൻ ജേക്കബ് തോമസ്. നമിത നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഈ ആരോഗ്യസ്ഥിതി പരിഗണിക്കാതെയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം വേഗത്തിൽ ഡിസ്ചാർജ് ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമാകാനായി വരും ദിവസങ്ങളിൽ (ബുധനാഴ്ച) പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലെന്നും കാനഡയിൽ തന്നെ സംസ്കാരം നടത്താനുമാണ് കുടുംബത്തിന്റെ തീരുമാനം.

Related Articles

Back to top button