കെ.സി. എങ്കിൽ താൻ പറവൂർ മണ്ഡലം ഒഴിഞ്ഞു കൊടുക്കാമെന്ന് വി.ഡി സതീശൻ; നിലപാട് കടുപ്പിച്ചതായി റിപ്പോർട്ട്

കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് വി.ഡി സതീശൻ രംഗത്തെത്തിയെന്ന് റിപ്പോർട്ട്. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡ് തീരുമാനമെങ്കിൽ, അദ്ദേഹം തന്റെ മണ്ഡലമായ പറവൂരിൽ വന്ന് മത്സരിക്കട്ടെ എന്നും താൻ മണ്ഡലം ഒഴിഞ്ഞു കൊടുക്കാം എന്നും വി.ഡി സതീശൻ അറിയിച്ചു എന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ നേതൃത്വം നൽകി ഭരണം നേടിയെടുത്ത സാഹചര്യത്തിൽ, തന്നെ അവഗണിച്ച് കെ.സി വേണുഗോപാലിനെ കൊണ്ടുവരുന്നതിനോട് സതീശന് കടുത്ത അമർഷമുണ്ട്.

മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ചകൾ പുരോഗമിക്കുകയാണ്. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുമായാണ് ചർച്ചകൾ നടക്കുന്നത്. ഇത് വെറുമൊരു സമ്മർദ്ദ തന്ത്രമല്ലെന്നും കടുത്ത നിലപാടാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് തന്നെ മാറി നിൽക്കാനുള്ള സാധ്യതയാണ് സതീശൻ മുന്നോട്ടു വെക്കുന്നത്. ഏതായാലും ഇന്ന് ആറയോടെയെങ്കിലും ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button