രോ​ഗിയിൽ നിന്ന് ആവശ്യപ്പെട്ടത് 20 ലക്ഷം, ദാതാവിന് നൽകിയത് 9 ലക്ഷം മാത്രം

സംസ്ഥാന തലത്തിൽ അവയവക്കടത്തിനായി വ്യാജരേഖയുണ്ടാക്കിയ കേസിലെ മുഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇയാൾ സംസ്ഥാനം വിട്ടതായി സൂചനയുണ്ടെന്നും എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ച മാഫിയക്ക് വിവിധ ജില്ലകളിൽ ശൃംഖലകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രോഗിയിൽ നിന്ന് വൃക്കയ്ക്ക് വേണ്ടി അവയവക്കടത്ത് സംഘം ആവശ്യപ്പെട്ടത് 20ലക്ഷം രൂപയാണ്. എന്നാൽ ദാതാവിന് കൈമാറിയത് 9 ലക്ഷം മാത്രമാണെന്നും പൊലീസ് പറഞ്ഞു. സർക്കാർ സമിതികൾ ജില്ല സംസ്ഥാന തലത്തിൽ രണ്ട് തവണ അനുമതി നിഷേധിച്ചിട്ടും എറണാകുളം വടക്കേക്കര സ്വദേശി വൃക്ക റാക്കറ്റിന് കൈമാറി. ഈ യുവതിക്ക് വ്യാജരേഖയുണ്ടാക്കി നൽകിയത് നജീബിന്റെ നേതൃത്വത്തിലുള്ള സംഘം എന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് പൊലീസ്.

Related Articles

Back to top button