കമ്പിക്കും സിമന്റിനും പൊള്ളുന്ന വില; കേരളത്തിലെ നിർമാണമേഖല പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ കുതിച്ചുയർന്ന് നിർമാണമേഖലയിലെ സാധന സാമഗ്രികളുടെ വില. കമ്പി, സിമൻറ്, എം സാൻറ്, മെറ്റൽ, വെട്ടുകല്ല് തുടങ്ങിയവയുടെ വിലയാണ് പത്ത് ശതമാനത്തോളം വർധിച്ചത്. സീസണിലെ വിലക്കയറ്റം നിർമാണ പ്രവർത്തനങ്ങളെയും ചെറിയ തോതിൽ ബാധിച്ചുതുടങ്ങിയതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.



