റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ….

ടോറസ് ലോറിയിടിച്ച് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികന് ദാരുണാന്ത്യം. കാവാലം പുതിയറയിൽ എ എസ് മോഹനൻ വൈദ്യർ (72) ആണ് മരിച്ചത്. കാവാലം എസ് ബി ഐ ജങ്ഷന് സമീപം ഇന്ന് രാവിലെ 10:40നായിരുന്നു നാടിനെ നടുക്കിയ അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി പെട്ടെന്ന് മുന്നോട്ടെടുത്തപ്പോൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഡ്രൈവർ ഇദ്ദേഹത്തെ കണ്ടിരുന്നില്ല. കേൾവിശേഷിയില്ലാത്തയാളാണ് അപകടത്തിൽപ്പെട്ടത്. ഇടതുകാലും വലതുകൈയും ചതഞ്ഞരഞ്ഞ് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



