ഇൻഡിഗോക്ക് പിന്നാലെ…ആകാശ എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസിലും നാളെ മുതൽ പ്രാബല്യത്തിൽ

ഇൻഡിഗോക്ക് പിന്നാലെ പ്രമുഖ വിമാനക്കമ്പനികളെല്ലാം ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. ഇൻഡിഗോക്ക് പിന്നാലെ ആദ്യം ആകാശ എയറാണ് ഇന്ന് നിരക്ക് വർദ്ധനവ് ആദ്യം പ്രഖ്യാപിച്ചത്. വിമാന ഇന്ധന നിരക്കിൽ വർദ്ദനവ് ഉണ്ടായതാണ് കാരണമെന്ന് കമ്പനി അറിയിച്ചു. പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന ചാർജ് വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നിരക്ക് വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിലാകുമെന്നും കമ്പനികൾ അറിയിച്ചു.
