അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു, നവവധുവിന് ദാരുണാന്ത്യം..

ഭർത്താവിനൊപ്പം നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന നവവധുവിന് അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ച് ദാരുണാന്ത്യം. രണ്ടു കാറുകളും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ച് നഗരത്തെ നടുക്കിയ അപകടപരമ്പരയിൽ മിനിറ്റുകൾക്കുള്ളിൽ ഒരു മരണവും ആറുപേർക്ക് ഗുരുതരപരിക്കുമേറ്റു.
നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി കമ്പിളിച്ചുങ്കം വേർക്കോലിയിൽ 24കാരിയായ നൗഷിജയാണ് കവടിയാർ-കുറവൻകോണം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർത്താവ് ആഷിക് സാനു ഉൾപ്പെടെയുള്ളവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.



