ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു…. പ്രതിക്ക് 44 വർഷം കഠിനതടവും പിഴയും​

​കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി 44 വർഷം കഠിനതടവിനും 1,04,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.2016-ലാണ് കേസിനാസ്പദമായ ക്രൂരത അരങ്ങേറിയത്. വിവിധ വകുപ്പുകളിലായി 44 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. കൂടാതെ ഒരു ലക്ഷത്തിലധികം രൂപ പിഴയും അടയ്ക്കണം.അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്ക് നേരത്തെ 7 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. രണ്ട് കേസുകളിലെയും ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദത്തെടുത്ത് സംരക്ഷിക്കേണ്ട കുട്ടിക്ക് നേരെ പിതാവിന്റെ സ്ഥാനത്തിരുന്ന് ക്രൂരത കാട്ടിയ പ്രതി അർഹിക്കുന്ന ശിക്ഷയാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Related Articles

Back to top button