കുഴഞ്ഞുവീണ മരണം കൊലപാതകം…. ശാന്തിയെ കൊന്നത് ബന്ധു

രാജാക്കാട് ശങ്കരപാണ്ഡ്യമേട് സ്വദേശി ശാന്തിയുടെ (ജഗൻമോഹന്റെ ഭാര്യ) മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ജഗൻമോഹന്റെ സഹോദരിയുടെ ഭർത്താവായ രാമകൃഷ്ണനാണ് തോർത്ത് ഉപയോഗിച്ച് ശാന്തിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശാന്തിയെ കിടപ്പുമുറിയിൽ ബോധരഹിതയായി ഭർത്താവ് ജഗൻമോഹൻ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജീവിതശൈലീ രോഗങ്ങളുള്ളതിനാൽ സ്വാഭാവിക മരണമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ കഴുത്തിലെ ചെറിയ പാടുകൾ ശ്രദ്ധിച്ച പോലീസ് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഇതോടെ വ്യക്തമായി. ജഗൻമോഹൻ ഇല്ലാത്ത സമയത്ത് രാമകൃഷ്ണൻ വീട്ടിലെത്തിയിരുന്നു. ‘ആണി’ ചോദിച്ചാണ് ഇയാൾ എത്തിയതെന്ന് ശാന്തി ഭർത്താവിനോട് മുൻപ് പറഞ്ഞിരുന്നു. ഈ വിവരം പോലീസിന് ലഭിച്ചത് അന്വേഷണത്തിൽ നിർണ്ണായകമായി.

സംശയം തോന്നിയ പോലീസ് രാമകൃഷ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയ ഇയാൾ ശാന്തിയുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button