സ്കൂട്ടർ ഓടിച്ച് പോകവെ ഹാൻഡിലിൽ നിന്നൊരു ശബ്ദം, നോക്കും മുന്നെ..

സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലിന് സമീപമിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി ചികിത്സയിൽ. ചിറ്റാർ സ്വദേശി സോനു തോമസിനാണ് കഴിഞ്ഞ ദിവസം സ്കൂട്ടർ ഓടിച്ചുപോകുന്നതിനിടെ പാമ്പ് കടിയേറ്റത്. ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ട് നോക്കുന്നതിനിടെ പാമ്പ് പുറത്തേക്ക് വരികയും സോനുവിനെ കൊത്തുകയുമായിരുന്നു. ഉടൻതന്നെ ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. നിലവിൽ സോനു ചികിത്സയിൽ തുടരുകയാണ്. യാത്ര ചെയ്ത് പോകവെ സ്കൂട്ടറിന്റെ മുൻവശത്തെ ഹാൻഡിലിന്റെ ഭാഗത്തുനിന്നുമാണ് പാമ്പ് പുറത്തേക്ക് വന്നത്.

Related Articles

Back to top button