സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ സംഘർഷം; എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി

കാസർകോട് ജില്ലയിലെ പടന്നക്കടപ്പുറത്ത് സന്ദീപ് വാര്യരുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് വ്യാപകമായ അക്രമം അരങ്ങേറി. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പോലീസ് ലാത്തിച്ചാർജ് നടത്തി.
തുടർച്ചയായി പടന്നക്കടപ്പുറം കോൺഗ്രസ് ഭവന് നേരെയും ആക്രമണം ഉണ്ടായി. ഫർണിച്ചർ ഉൾപ്പെടെ നശിപ്പിച്ചു. പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നാണ് കോൺഗ്രസ് ആരോപണം. പടന്നക്കടപ്പുറം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി പി ദാമോദരൻ സ്മാരക മന്ദിരത്തിന് നേരെയും ആക്രമണം ഉണ്ടായി.



