വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് വമ്പിച്ച വിജയം

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് വമ്പിച്ച വിജയം. 2796 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. വാശിയേറിയ പോരാട്ടത്തിൽ കെ മുരളീധരന് മിന്നും വിജയമാണ് ഉണ്ടായതെന്ന് സംശയമില്ല.
ത്രികോണ പോരാട്ടം കണ്ട വട്ടിയൂർക്കാവിൽ 2796 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. വട്ടിയൂർക്കാവിൽ ഇക്കുറി എല്‍ഡിഎഫും എന്‍ഡിഎയും യുഡിഎഫും തമ്മില്‍ വാശിയേറിയ ത്രികോണ പോരാട്ടമാണ് നടന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സസ്പെൻസ് നിലനിർത്തിയ മണ്ഡലവും വട്ടിയൂർക്കാവ് തന്നെയായിരുന്നു.
സിറ്റിംഗ് സീറ്റിൽ നിലവിലെ എംഎൽഎയായ വി.കെ പ്രശാന്തായിരുന്നു ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വട്ടിയൂർക്കാവിൽ മുമ്പ് രണ്ടുവട്ടം എംഎല്‍എയായും കോർപ്പറേഷൻ മേയറായും സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് പ്രശാന്ത്. യുഡിഎഫിനായി കോൺഗ്രസിന്റെ മുതിർന്ന നേതാവായ കെ. മുരളീധരനാണ് പോരിനിറങ്ങിയത്. മുൻ ഡിജിപി ആർ. ശ്രീ ലേഖയെയാണ് എന്‍ഡിഎ ഇക്കുറി കളത്തിലിറക്കിയത്. പ്രബല സ്ഥാനാർത്ഥികൾ നേർക്കുനേർ വന്നതോടെ വട്ടിയൂർക്കാവ് മണ്ഡലം ചൂടേറിയ പോരാട്ടത്തിന് വേദിയാകുകയായിരുന്നു.
ഫലം പുറത്തുവരുമ്പോൾ മുന്നണികളുടെ സ്ഥാനങ്ങൾ മാറി വരുന്നത് ഇവിടുത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ കടുത്ത ത്രികോണ മത്സരത്തിനാണ് വട്ടിയൂർക്കാവ് ഇത്തവണയും സാക്ഷിയായത്. 2019ൽ കെ മുരളീധരൻ വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു എൽഡിഎഫിന്റെ സ്റ്റാർ കാൻഡിഡേറ്റ് വി.കെ പ്രശാന്ത് കളത്തിലിറങ്ങുന്നത്. 2016 ൽ മൂന്നാം സ്ഥാനത്തായ എൽഡിഎഫിനെ തിരികെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതിൽ വി.കെ പ്രശാന്തിന്റെ റോൾ വളരെ വലുതായിരുന്നു. ഇക്കുറി മൂന്നാം വിജയം തേടി ഇറങ്ങിയ വി.കെ പ്രശാന്തിന് തിരിച്ചടി ആയിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,515 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പ്രശാന്ത് വിജയിച്ചത്. അന്ന് 61,000ത്തിലധികം വോട്ടുകളാണ് വി കെ പ്രശാന്ത് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എൻഡിഎ സ്ഥാനാർത്ഥി വി വി രാജേഷ് 39,000ത്തിലധികം വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ്. നായർ 35,000ത്തിലധികം വോട്ടുകളുമാണ് സ്വന്തമാക്കിയത്.
അതേസമയം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണവിരുദ്ധ വികാരവും യു.ഡി.എഫ് തരംഗവും ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് കനത്ത പ്രഹരമാകുന്നു. പാർട്ടിയുടെ പരമ്പരാഗത സ്വാധീന മേഖലകളിൽ ഉൾപ്പെടെ മത്സരിച്ച 12 മണ്ഡലങ്ങളിലും കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ പിന്നിലാണ്.
പാർട്ടിയുടെ ശക്തികേന്ദ്രവും ഹൃദയഭൂമിയുമായ പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിൽ പിന്നിലാണ്. ജലവിഭവ വകുപ്പ് മന്ത്രിയും പാർട്ടിയിലെ രണ്ടാമനുമായ റോഷി അഗസ്റ്റിനും ഇടുക്കിയിൽ കനത്ത വെല്ലുവിളി നേരിടുന്നു. കാഞ്ഞിരപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റോണി കെ. ബേബിയോട് മുതിർന്ന നേതാവ് എൻ. ജയരാജ് ഏകദേശം 3,000 വോട്ടുകൾക്ക് പിന്നിലാണ്. പൂഞ്ഞാർ മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ സെബാസ്റ്റ്യൻ കുളത്തുങ്കൽ മൂവായിരത്തിലധികം വോട്ടുകൾക്ക് പിന്നിലാണ്.



