തിരിച്ചു വരുന്നു.. ധർമ്മടത്ത് പിണറായി വിജയൻ മുന്നിൽ

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ധർമ്മടത്ത് പിണറായി വിജയൻ മുന്നിൽ. 3659 വോട്ടുകളുടെ ലീഡ് ആണുള്ളത്. അതേസമയം, ആറ് റൗണ്ടുകളിൽ വോട്ടെണ്ണി കഴിഞ്ഞപ്പോഴും അബ്ദുൽ റഷീദ് ആയിരുന്നു ലീഡ് ചെയ്തിരുന്നത്.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ രണ്ടു മണിക്കൂറിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് 98 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൽ.ഡി.എഫ് 40 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലും മുന്നിലാണ്. യു.ഡി.എഫിൻറെ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. ഒരു ഡസനോളം മന്ത്രിമാർ പിന്നിലുള്ളത് ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിൻറെ സൂചനയാണ് നൽകുന്നത്. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം.

14 മന്ത്രിമാർ പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവരാണ് പരാജയം മണക്കുന്നത്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

Related Articles

Back to top button