നിയമസഭ തിരഞ്ഞെടുപ്പ്… 75 സീറ്റുകൾ നേടി തുടർഭരണം ഉറപ്പിക്കാനാകുമെന്ന് എൽഡിഎഫ്

നിയമസഭ തിരഞ്ഞെടുപ്പില്‍ 2021ലെ ഭൂരിപക്ഷം ലഭ്യമായില്ലെങ്കിലും 75 സീറ്റുകൾ നേടി തുടർഭരണം ഉറപ്പിക്കാനാകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എക്സിറ്റ് പോളുകൾ പ്രവചിച്ച 60-70 സീറ്റുകൾ എന്നതിനെ മറികടന്ന് മികച്ച ഭൂരിപക്ഷത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. കഴിഞ്ഞ തവണ 80 സീറ്റുകൾ പ്രവചിച്ച എക്സിറ്റ്പോൾ ഫലങ്ങൾ മറികടന്ന് 99 സീറ്റുകൾ ലഭിച്ചതുപോലെ, ഇത്തവണയും എക്സിറ്റ്പോൾ പ്രവചനങ്ങളെ മറികടക്കാൻ സാധിക്കും. കടുത്ത മത്സരം നേരിട്ട മന്ത്രിമാരടക്കമുള്ളവർ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും വിജയിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.



