വനിതാ ട്വന്റി-20 ലോകകപ്പ്… ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും

ന്യൂഡൽഹി: ജൂണ്‍ 12 മുതല്‍ ജൂലായ് 5 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍. 15 അംഗ ടീമിലാണ് മലയാളികളാരുമില്ലാത്തത്. റിച്ച ഘോഷും യാസ്തിക ഭാട്യയുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.

ഇടവേളക്ക് ശേഷം യാസ്തിക ഭാട്യയും രാധാ യാദവും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വനിത പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനം കണക്കിലെടുത്ത് പേസ് ബൗളര്‍ നന്ദിനി ശര്‍മയെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ബാറ്റര്‍ ഹര്‍ലീന്‍ ഡിയോള്‍, ഓള്‍റൗണ്ടര്‍ സ്‌നേഹ് റാണ എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചില്ല. ഇന്ത്യ ‘എ’ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. നെതര്‍ലന്‍ഡ്സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂണ്‍ 14-ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരങ്ങളിലും ഈ സംഘം തന്നെയായിരിക്കും കളത്തിലിറങ്ങുക. കഴിഞ്ഞ വര്‍ഷം വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു.

നെതര്‍ലന്‍ഡ്സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും എ ഗ്രൂപ്പിലുണ്ട്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരങ്ങളിലും ഇപ്പോഴുള്ള സംഘത്തെ തന്നെയായിരിക്കും കളത്തിലിറക്കുക. കഴിഞ്ഞ വര്‍ഷം വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. വനിതാ ട്വന്റി ട്വന്റി ലോക കപ്പിനുള്ള ടീം. ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുല്‍മലി, ദീപ്തി ശര്‍മ, റിച്ച ഘോഷ്, ശ്രീചരണി, യാസ്തിക ഭാട്യ, നന്ദിനി ശര്‍മ, അരുന്ധതി റെഡ്ഡി, രേണുക സിങ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാ ട്ടീല്‍, രാധ യാദവ്.

Related Articles

Back to top button