പൂഞ്ഞാറിൽ ജയം ഉറപ്പ്…. ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാർ…. വെല്ലുവിളിയുമായി പി.സി. ജോർജ്

കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി പി.സി. ജോർജ്. ഫലത്തെച്ചൊല്ലി ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പാലായിൽ തന്റെ മകൻ ഷോൺ ജോർജും വിജയിക്കും. ഇത്തവണ കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം കുറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേരളത്തിൽ എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്നും 11 സീറ്റുകളിൽ പാർട്ടി വിജയിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു. കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ രാജീവ് ചന്ദ്രശേഖറിനെ അദ്ദേഹം പ്രശംസിച്ചു. രാജീവ് ചന്ദ്രശേഖർ ഒരു മികച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ഫലമായിരിക്കും ഉണ്ടാകുക. യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമ്പോൾ, എൽഡിഎഫ് തീരെ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പ്രവചിച്ചു.



