എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് എം.വി ഗോവിന്ദൻ…. 80-ലധികം സീറ്റുകൾ ഉറപ്പെന്ന് അവകാശവാദം

തിരുവനന്തപുരം: ഇടതുപക്ഷം മൂന്നാം തവണയും കേരളത്തിൽ അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു ടെൻഷനും ഇല്ലെന്നും ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം ടേമിലേക്കുള്ള അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് നാളെയെന്നും അദ്ദേഹം പറഞ്ഞു.

‘കോൺഗ്രസിൽ ഒരു കോടി തർക്കങ്ങളുണ്ട്. സാമ്പത്തിക ശേഷിയുള്ളവർക്കാണ് മടുക്കുക. കേരളത്തിലെ ജനങ്ങൾ അത്താണിയായി കാണുന്നത് ഇടതുപക്ഷ മുന്നണി സർക്കാരിനെയാണ്. എൽഡിഎഫ് മാറിയാൽ പെൻഷൻ അടക്കമുള്ള കാര്യങ്ങളിൽ എന്തു സംഭവിക്കുമെന്ന ടെൻഷൻ ജനങ്ങൾക്കുണ്ട്.’ എം.വി. ഗോവിന്ദൻ പറഞ്ഞു. കൂടാതെ, ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ച് പറയുന്നതാണ് യുഡിഎഫിന്റെ വിജയപ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാൻ ഒരു മണിക്കൂർ സമയം പോലും വേണ്ടെന്നും, പാളയത്തിൽ പട നടത്തേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് പിണറായി വിജയൻ മുഖ്യമന്ത്രി ആകണമെന്നാണ്. ഇല്ലാത്ത വിഷയങ്ങൾ ഉയർത്തിക്കാണിച്ച് വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി എന്ന് കരുതുന്നില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button