‘ഭരണ തുടർച്ചയുണ്ടാകും ഉറപ്പ്…LDF തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു…മുഹമ്മദ് റിയാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഭരണ തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ എൽഡിഎഫ് തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദേഹം പ്രതികരിച്ചു. എംഎൽഎമാർ മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രചരണം വോട്ടാകില്ല. എല്ലാ ജനവിഭാഗങ്ങളും ഭരണം വിലയിരുത്തിയിട്ടുണ്ട്. അത് ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. നിഷ്പക്ഷമായ വോട്ട് എൽഡിഎഫിന് ലഭിക്കും. നല്ല വിജയമുണ്ടാകുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാ ജനവിഭാഗവും എൽഡിഎഫിനൊപ്പമാണ്. ഒരു ന്യൂനപക്ഷ ഏകീകരണവും ഉണ്ടായിട്ടില്ല. വോട്ട് എണ്ണി കഴിയുമ്പോൾ അത് മനസിലാകും. രാഷ്ട്രീയവും സ്ഥാനാർഥിയുമാണ് വോട്ടിന് കാരണമാകുന്നതെന്ന് അദേഹം പറഞ്ഞു.



