ഫലം പ്രവചിക്കൂ… കാൽ ലക്ഷം രൂപ നേടൂ… ഇലക്ഷൻ പ്രവചന മത്സരവുമായി വാഴക്കാട് ഗ്ലോബൽ ഒഐസിസി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം നാട്ടിലും പ്രവാസലോകത്തേക്കും പടർത്തി ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മിറ്റിയുടെ ഓൺലൈൻ തിരഞ്ഞെടുപ്പ് പ്രവചന മത്സരം. രണ്ട് ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്ന വിജയിയെ കാത്തിരിക്കുന്നത് കാൽ ലക്ഷം രൂപയുടെ (25,000 രൂപ) പാരിതോഷികമാണ്. ഒമാൻ മസ്‌കത്തിലെ പ്രവാസി വ്യവസായിയും ഇൻകാസ് – ഒഐസിസി പ്രവർത്തകനുമായ അനീഷ് കടവിലാണ് സമ്മാനത്തുക സ്‌പോൺസർ ചെയ്തത്.
യുഡിഎഫ് മുന്നണി നേടുന്ന ആകെ സീറ്റുകളുടെ എണ്ണവും, എൽഡിഎഫിൽ നിന്ന് യുഡിഎഫ് തിരിച്ചുപിടിക്കുന്ന സീറ്റുകൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ നിന്നായിരിക്കും എന്നതുമാണ് മത്സരാർത്ഥികൾ പ്രവചിക്കേണ്ടത്.GLOBAL OICC VAZHAKKAD എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. നിബന്ധനകൾ പാലിച്ച് ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ കമന്റായി ഉത്തരങ്ങൾ രേഖപ്പെടുത്താം. വോട്ടെണ്ണൽ ദിനമായ മെയ് നാലിന് രാവിലെ ആറ് മണി വരെയാണ് പ്രവചനങ്ങൾ രേഖപ്പെടുത്താനുള്ള സമയം.
മത്സരത്തിന് വൻ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികളായ ഷബീർ അലി (ദോഹ), സി.കെ. മൻസൂർ (ദുബൈ), ഹർഷിദ് ചിറ്റൻ (റിയാദ്), എളമരം ജൈസൽ (ദോഹ), ശരീഫ് കെ.പി. (മസ്‌കത്ത്), മീഡിയ വിങ് അംഗങ്ങളായ റിയാസ് എളമരം (ദുബൈ), ശംവിൽ എളാംകുഴി (ദോഹ), അനീഷ് കടവിൽ എന്നിവർ അറിയിച്ചു.



