കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്

എറണാകുളം കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ. മൂന്ന് പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. 15 വീതം ദിനങ്ങൾ ഇരു വിഭാഗത്തിനും നിർണയിച്ചു നൽകിയ സ്ഥലമാണിത്. നിലവിൽ ഓർത്തഡോക്സ് വിഭാഗത്തിനാണ് ആരാധനാനുവാദം. പള്ളിപ്പെരുന്നാൾ നടക്കുന്നുമുണ്ട്.അതിനിടെ യാക്കോബായ വിഭാഗത്തിൽപ്പെട്ടവർ ആരാധാന അനുവദിക്കണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തി. സംസാരം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായി ആരോപണമുയർന്നു.നിലവിൽ സ്ഥിതി ശാന്തമാണ്. കൂടുതൽ പൊലീസിനേയും സ്ഥലത്ത് വിന്ന്യസിച്ചിട്ടുണ്ട്.



