വ്യോമാതിർത്തി പൂർണ്ണമായും തുറന്ന് യു എ ഇ..

വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കി യുഎഇ. ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ സംഘർഷത്തിനിടെ ആഴ്ചകളോളം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ശേഷമാണ് വ്യോമാതിർത്തി പൂർണ്ണമായും തുറക്കുന്നത്.ഇതോടെ കൂടുതൽ ഇന്ത്യൻ സർവീസുകൾക്ക് സാധ്യത ഉണ്ടാകും. കഴിഞ്ഞ ഫെബ്രുവരി 28 ന് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമപാത പൂർണമായും അടച്ചത് പിന്നീട് ഭാഗികമായി തുറക്കുകയും ചെയ്തിരുന്നു. സമഗ്രമായ അവലോകനത്തിന് ശേഷമാണ് തീരുമാനമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Related Articles

Back to top button