അഴിച്ചുവെച്ചിരുന്ന ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു…

അഴിച്ചുവെച്ചിരുന്ന ഗേറ്റിൽ കയറുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കായി അയൽവാസിയുടെ വീട്ടിൽ അഴിച്ചുവെച്ചിരുന്ന ഗേറ്റിൽ കയറുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.



