‘തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കേന്ദ്രം വീണ്ടും തനിനിറം കാണിച്ചു’…LPG വില വർദ്ധനക്കെതിരെ പ്രതിഷേധ ആഹ്വാനവുമായി CPIM

തിരുവനന്തപുരം: വാണിജ്യ പാചകവാതക വില വര്‍ധനക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കേന്ദ്ര സര്‍ക്കാര്‍ തനിനിറം പുറത്തുകാണിച്ചുവെന്നും രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണമെന്നും സിപിഐഎം ആഹ്വാനം ചെയ്തു. വില വര്‍ധനവിന്റെ ആത്യന്തികമായ ആഘാതം ജനങ്ങളാണ് അനുഭവിക്കേണ്ടത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ബിജെപിക്ക് ജനങ്ങളുടെ പ്രയാസം തിരിച്ചറിയില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുകയാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നതില്‍ ബിജെപിക്ക് മാത്രമേ സംശയമില്ലാതിരിക്കൂവെന്നും പ്രസ്താവനയിൽ പറയുന്നു.

Related Articles

Back to top button