തന്റെ പേരിൽ നടക്കുന്നത് വ്യാജപ്രചരണം’; പ്രായവിവാദത്തിൽ കോടതിക്ക് മുന്നിൽ രേഖകൾ ഹാജരാക്കി വൈറൽ താരം

പ്രായം തെളിയിക്കുന്ന രേഖകളടക്കമുളള തെളിവുകള്‍ കോടതിക്കു മുന്നില്‍ ഹാജരാക്കി കുംഭമേള വൈറല്‍ താരം. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും മണിപ്പൂര്‍ ഡയറി സിനിമയുടെ സംവിധായകന്‍ മോശമായി പെരുമാറിയെന്നുമുളള പരാതികളിലെടുത്ത കേസിലാണ് പെണ്‍കുട്ടി എറണാകുളം സിജെഎമ്മിനു മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്. തന്‍റെ പ്രായവുമായി ബന്ധപ്പെട്ട് നടക്കുന്നത് നുണപ്രചരണമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു

Related Articles

Back to top button