കുസാറ്റിലെ ബി ടെക് വിദ്യാർത്ഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച സംഭവം റിപ്പോർട്ട് തേടി വിസി…

കൊച്ചി: കുസാറ്റിലെ ബി ടെക് അവസാന വർഷ വിദ്യാർത്ഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പുതുവൈപ്പ് സ്വദേശിനി കെ എസ് ദർശനയാണ് താമസസ്ഥലത്ത് മരിച്ചത്. സംഭത്തിൽ വൈസ് ചാൻസലർ ചീഫ് സെക്യൂരിറ്റി ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ദർശന കഴിഞ്ഞവർഷം കുസാറ്റിൽ സിവിൽ എൻജിനീയറിങ് മൂന്നാം വർഷം പൂർത്തിയാക്കിയിരുന്നു. ഇയർ ബാക്ക് ആയതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷം കോളേജിൽ എത്തിയിരുന്നില്ല. നിലവിൽ കുസാറ്റിലെ വിദ്യാർത്ഥിനികൾക്കൊപ്പം സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു.




