സംവിധായകനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകി കുംഭമേള വൈറൽ താരം…

കൊച്ചി: മണിപ്പൂർ ഡയറി എന്ന സിനിമയുടെ സംവിധായകനെതിരെയടക്കം കോടതിയിൽ രഹസ്യ മൊഴി നൽകി കുംഭമേള വൈറൽ താരം. സംവിധായകന്‍ സനോജ് മിശ്ര മോശമായി പെരുമാറിയെന്നും വി എച്ച് പി നേതാവ് അനില്‍ വിളയില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഈ കേസിലാണ് എറണാകുളം സി ജെ എം കോടതിയിലെ മജിസ്ട്രേറ്റിന് മുന്നിലെത്തി പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയത്. പ്രായപൂര്‍ത്തിയാകും മുമ്പാണ് കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം നടന്നതെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് ചുമത്തിയ പോക്സോ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് പെണ്‍കുട്ടി എറണാകുളം സി ജെ എം കോടതിക്ക് മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്.

Related Articles

Back to top button