ബംഗളൂരുവിൽ മതിലിടിഞ്ഞുണ്ടായ അപകടം.. കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും

മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലൻസുകൾ 12 മണിയോടെ എറണാകുളം രാമമംഗലത്ത് എത്തും.ഇന്നലെയായിരുന്നു അപകടം. രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴയിലെ കുടുംബശ്രീയുടെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ട മലയാളികൾ. ബംഗളൂരുവും ബൗറിങ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞു വീണാണ് അപകടം. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.



