കോന്നിയിൽ വീടിൻ്റെ പരിസരത്ത് മൂന്നാംദിവസവും പെരുമ്പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി…

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ വീടിൻ്റെ പരിസരത്ത് മൂന്നാംദിവസവും പെരുമ്പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. ഇളകൊള്ളൂർ സ്വദേശി നന്ദകുമാറിൻ്റെ വീട്ടിലാണ് ഇന്നും പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലും ഇവിടെ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടിയിരുന്നു.

വെള്ളിയാഴ്ച്ച രാത്രി കുട്ടിയുമായി ഇരിക്കുമ്പോൾ സിറ്റൗട്ടിൻ്റെ കമ്പിയിലാണ് പാമ്പ് ചുറ്റിപ്പിണഞ്ഞ് ഇരിക്കുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ശനിയാല്ച വൈകുന്നേരം വീടിൻ്റെ മുറ്റത്ത് വീണ്ടും പെരുമ്പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി.വീട്ടുകാർ തന്നെ ഇതിനെ പിടികൂടി ചാക്കിലാക്കി വനംവകുപ്പ് ഉദ്യോഗസ്‌ഥരെ ഏൽപ്പിച്ചു.

Related Articles

Back to top button