മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂൺ 15ന് 25 വീടുകൾ കൂടി പൂർത്തിയാക്കും…പ്രഖ്യാപനവുമായി സാദിഖലി തങ്ങൾ…

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ജൂണ്‍ 15-ന് 25 വീടുകള്‍ കൂടി പൂര്‍ത്തിയാക്കി നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ബാക്കിയുള്ള വീടുകള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.ദുരന്തബാധിതര്‍ക്കായി മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ ലീഗ് ഒരുക്കിയ 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനെ രാഷ്ട്രീയപരമായി കാണേണ്ടതില്ല, മനുഷ്യത്വപരമായി കണ്ടാല്‍ മതി. ദുരന്തത്തിനെ എങ്ങനെ അതിജീവിക്കുമെന്നതില്‍ നിന്നാണ് വീടുകൊടുക്കാനുള്ള തീരുമാനം ഉണ്ടായത്. അതില്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. ലോകത്തിന്റെ നാനാഭാഗങ്ങില്‍ നിന്നും സഹായം എത്തി’, അദ്ദേഹം പറഞ്ഞു



