ഡൽഹി 75 റൺസിന് പുറത്ത്…. പവർപ്ലേയിൽ നേടിയത് 13 റൺസ് മാത്രം…

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ തകർന്നടിഞ്ഞ് ഡൽഹി. 16.3 ഓവറിൽ 75 റൺസിന് ടീം ഓൾഔട്ടായി. ബെംഗളൂരു ബൗളർമാർ കരുത്തുകാട്ടിയപ്പോൾ ഡൽഹി ബാറ്റർമാർ നിരനിരയായി ഡഗൗട്ടിലേക്ക് തിരിച്ചു. ആർസിബിക്കായി ജോഷ് ഹേസൽവുഡ് നാലുവിക്കറ്റെടുത്തു. പവർപ്ലേയിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രമാണ് ടീമിന് നേടാനായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പവർപ്ലേ ടോട്ടലാണിത്.

ഇന്നിങ്‌സിന്റെ രണ്ടാംപന്തിൽ സാഹിൽ പരഖിനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ രണ്ടാം ഓവറിൽ ഹേസൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. കെ.എൽ. രാഹുലും(1) സമീർ റിസ്‌വിയും മടങ്ങി. അതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രണ്ട് റൺസ് എന്ന നിലയിലായിരുന്നു ഡൽഹി. പവർപ്ലേയിൽ ഡൽഹി ബാറ്റർമാർ നിരനിരയായി മടങ്ങുന്നതാണ് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ കണ്ടത്.

മൂന്നാം ഓവറിൽ ഭുവി വീണ്ടും മിന്നിച്ചു. ട്രിസ്റ്റൺ സ്റ്റബ്‌സും ക്യാപ്റ്റൻ അക്സർ പട്ടേലും ഭുവനേശ്വറിന് മുന്നിൽ വീണു. സ്റ്റബ്‌സ് അഞ്ചുറൺസെടുത്തപ്പോൾ അക്ഷർ ഡക്കായി പുറത്തായി. നാലാം ഓവറിലെ അഞ്ചാം പന്തിൽ നിതീഷ് റാണയും പുറത്തേക്ക്. ഒൻപത് പന്തിൽനിന്ന് വെറും ഒരു റൺ മാത്രമെടുത്ത് റാണ മടങ്ങിയതോടെ ടീം 8-6 എന്ന നിലയിൽ തകർന്നടിഞ്ഞു. പവർപ്ലേ അവസാനിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രമാണ് ടീമിന് നേടാനായത്.

Related Articles

Back to top button