വിവാഹ വാഗ്ദാനം നൽകി പീഡനം…. മൂന്ന് വർഷത്തിന് ശേഷം 24-കാരൻ പോക്സോ കേസിൽ പിടിയിൽ

ഇടുക്കി: 15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സ്വദേശിയായ ധനുഷ് (24) ആണ് വണ്ടിപ്പെരിയാർ പോലീസിന്റെ പിടിയിലായത്.

2023-ലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും 15-കാരിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് നൽകിയ പരാതിയിലാണ് വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി ഇപ്പോൾ പിടിയിലായിരിക്കുന്നത്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ധനുഷിനെതിരെ ചുമത്തിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വണ്ടിപ്പെരിയാർ പോലീസ് അറിയിച്ചു.

Related Articles

Back to top button