എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി യുവതിയെ പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്‍കി… ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കയ്യൊഴിഞ്ഞു….വിദ്യാര്‍ത്ഥി അറസ്റ്റില്‍

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം ചൂലൂര്‍ സ്വദേശി വടക്കേതൊടികയില്‍ വീട്ടില്‍ അഭിനവി(19)നെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കെഎംസിടി കോളേജില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയാണ് ഇയാള്‍. പൊക്കുന്ന് സ്വദേശിനിയായ യുവതിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയും കോഴിക്കോട് സരോവരം പാര്‍ക്കിന് അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചും പെരിങ്ങളത്തുളള സുഹൃത്തിന്റെ വീട്ടില്‍വെച്ചും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.



