മദ്യപാനത്തെ ചൊല്ലി നിരന്തരം വഴക്ക്; യുവതി മുറിക്കുള്ളിൽ തൂങ്ങിമരിച്ചു

ഭർത്താവിന്റെ മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പാൽഡ ഗ്രാമത്തിൽ താമസിക്കുന്ന ശാന്തി (30) ആണ് മരിച്ചത്. മുറിക്കുള്ളിൽ ഷാൾ ഉപയോ​ഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. ശാന്തിയുടെ ഭർത്താവ് വിരേന്ദ്ര സ്ഥിരം മദ്യപാനിയായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. ഇന്നലെയും ഇരുവരും തമ്മിൽ മദ്യപാനത്തെ ചൊല്ലി രൂക്ഷമായ വഴക്കുണ്ടായെന്നും ഇതിനിടെ യുവതി മുറിയിൽ കയറി തൂങ്ങുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്.

Related Articles

Back to top button