എട്ടുവയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ആരോപണം… 75കാരനായ അയൽവാസിയെ…

തിരുവനന്തപുരം: എട്ട് വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് അയൽവാസിയായ 75കാരനെ വീട്ടിൽ കയറി ആക്രമിച്ചു. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം.
പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. അയൽവാസി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം കുട്ടി അമ്മയോട് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയും സഹോദരനും ചേർന്ന് അയൽവാസിയുടെ വീട്ടിലെത്തി ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴിയും പരിക്കേറ്റ വയോധികന്റെ മൊഴിയും ഉൾപ്പെടെ ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികൾ.



