ഓൺലൈൻ ഗെയിമിംഗിൽ നിയന്ത്രണം കടുക്കുന്നു…. പണം വെച്ചുള്ള കളികൾക്ക് മെയ് 1 മുതൽ നിരോധനം

രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് രംഗത്ത് വൻ മാറ്റങ്ങൾ കുറിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം. 2025 ഓഗസ്റ്റിൽ പാർലമെന്റ് പാസാക്കിയ ‘പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ആക്ട്’ ആണ് അടുത്ത ആഴ്ച മുതൽ നടപ്പിലാകുന്നത്.

രാജ്യത്തുടനീളം പണം വെച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾ ഇനി മുതൽ അനുവദിക്കില്ല. എന്നാൽ പണമിടപാടില്ലാത്ത സോഷ്യൽ ഗെയിമുകൾക്കും ഇ-സ്‌പോർട്‌സുകൾക്കും നിയമപരമായ പരിരക്ഷയും പ്രോത്സാഹനവും നൽകും. ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ പ്രായപരിധി നിശ്ചയിക്കൽ, കളിക്കുന്ന സമയത്തിന് നിയന്ത്രണം, മാതാപിതാക്കളുടെ നിയന്ത്രണം എന്നിവ നിർബന്ധമാക്കും. ഓരോ ഗെയിമിംഗ് കമ്പനിയും സ്വന്തമായി പരാതി പരിഹാര സംവിധാനം ഒരുക്കണം. കമ്പനിയുടെ മറുപടിയിൽ തൃപ്തരല്ലെങ്കിൽ ‘ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ’യെ സമീപിക്കാം. ഐടി സെക്രട്ടറിയായിരിക്കും അവസാന അപ്പീൽ അതോറിറ്റി.

നിരോധിക്കപ്പെട്ട ഗെയിമുകൾ കളിക്കാൻ ഫീസ് നൽകുകയോ പണം നിക്ഷേപിക്കുകയോ വേണമെങ്കിൽ. ജയിച്ചാൽ പണമോ സമ്മാനങ്ങളോ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ. ഗെയിമിനുള്ളിലെ ആസ്തികൾ (Assets) പുറത്ത് പണമാക്കി മാറ്റാൻ സാധിക്കുമെങ്കിൽ. ഓൺലൈൻ ഗെയിമുകളിൽ നിന്നുള്ള വരുമാനത്തിന് കനത്ത നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു സാമ്പത്തിക വർഷത്തെ ആകെ ലാഭത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 115BBJ പ്രകാരം 30 ശതമാനം നികുതി നൽകണം. കൂടാതെ ഗെയിമിംഗ് അക്കൗണ്ടിലെ തുകയ്ക്ക് സെക്ഷൻ 194BA പ്രകാരം ടിഡിഎസ് ബാധകമായിരിക്കും. സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കാനും യുവതലമുറയെ സാമ്പത്തിക ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഈ നിയമം ഉപകരിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

Related Articles

Back to top button