ഹോട്ടൽ മുറിയിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നടക്കാവിലെ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം സംബന്ധിച്ച് നടക്കാവ് പൊലീസിന് വിവരം ലഭിച്ചത്. കുടുംബസമേതം വിനോദസഞ്ചാരത്തിനായാണ് യുവതി കേരളത്തിലെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. വിവരമറിഞ്ഞ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



