എൻ‌ടി‌പി‌സി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം, 250 ഒഴിവുകൾ

എൻ‌ടി‌പി‌സി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് നിയമനം നടത്തുന്നു. ബിടെക്, ബിഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ 250 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

നിർദ്ദിഷ്ട യോഗ്യതകളും പ്രവൃത്തി പരിചവുമുള്ളവർക്ക് എൻ‌ടി‌പി‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ntpc.co.in വഴി ഓൺലൈനായി അപേക്ഷിക്കാം. മെയ് ഏഴാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

തസ്തിക, യോഗ്യത, പ്രവൃത്തിപരിചയം, ശമ്പളം എന്നിവ അറിയാം

തസ്തികയുടെ പേര്: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷൻ)

ആകെ ഒഴിവുകൾ: 250 തസ്തികകൾ

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 40% മാർക്കോടെ മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിഇ / ബിടെക് ബിരുദം.

പ്രവൃത്തിപരിചയം: 40 മെഗാവാട്ട് അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള പവർ പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഉയർന്ന പ്രായപരിധി: 35 വയസ്സ് (07-05-2026 അടിസ്ഥാനമാക്കി)

ശമ്പളം: 55,000 രൂപ സമാഹൃതം

എച്ച്ആർഎ, നൈറ്റ് ഷിഫ്റ്റ് അലവൻസ്, കുടുംബത്തിന് ഉൾപ്പടെ മെഡിക്കൽ സൗകര്യം എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.

അപേക്ഷാ ഫീസ് : 500 രൂപ

എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി / സ്ത്രീകൾ എന്നിവർ അപേക്ഷാ ഫീസ് നൽകേണ്ടതില്ല

നിയമന രീതി : കരാർ അടിസ്ഥാനത്തിൽ ( ആദ്യം മൂന്ന് വർഷത്തേക്ക്, ആവശ്യകത അനുസരിച്ച് രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകാവുന്നതാണ്)

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് ഏഴ്

Related Articles

Back to top button